Sunday, October 31, 2010

നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി

തുടക്കം
എത്രയും  ബഹുമാനപ്പെട്ട അദ്ധ്യക്ഷരേ, സഭാവാസികളെ
സാഹിത്യ സമാജത്തിന്‍റെ ഉത്ഘാടനം ആരംഭി ക്കുകയാണ് ,
സാധാരണ നമ്മുടെ നാട്ടില്‍ ഏതൊരു പരിപാടിയും ഉത്ഘാടനം ചെയ്യുന്നതിനു ഒരു കീഴ് വഴക്കമുണ്ട് അത് ഞാനായിട്ട് മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നില്ല, റോഡും പാലവും മാത്രമല്ല സാഹിത്യ സാംസ്കാരിക പരിപാടികളായാലും  ഉത്ഘാടനം നടത്തുന്നത് മന്ത്രി മാരോ,എം പി മാരോ   എം . എല്‍ . എ. മാരോ, സാധാ വാര്‍ഡ്‌ മെമ്പറോ ആയിരിക്കും,അതുകൊണ്ട് സാഹിത്യ
സമാജ ത്തിലെ ആദ്യ പുസ്തകത്തെ കുറിച്ച് പറയുമ്പോള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ പുസ്തകം കൊണ്ട് ഞാന്‍ ഇതിന്‍റെ ഉത്ഘാടനം നിര്‍വഹിക്കുകയാണ്‌ , നിങ്ങളുടെ എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിച്ച്‌ കൊണ്ട് തുടങ്ങട്ടെ,,,,,,,,,   

  ഈ ആഴ്ചയിലെ പുസ്തകം  




നിങ്ങളെന്നെ
കോണ്‍ഗ്രസ്സാക്കി  
എ. പി. അബ്ദുളളക്കുട്ടി
 എ. പി. അബ്ദുളളകുട്ടി. എം. എല്‍. എ. യുടെ നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി
എന്ന പുസ്തകമാണ് ഞാന്‍ ഈ ആഴ്ച പരിചയ പ്പെടുത്തുന്നത്  ഒരു രാഷ്ട്രീയക്കാരന്‍റെ സത്യസന്ധമായ ( ?) ആത്മകഥ:
ആദ്യമായി  സാഹിത്യ സമാജത്തില്‍ ഇത്തരം ഒരു പുസ്തകവുമായി കടന്നു വരുന്നത് ഇതിന്‍റെ  സാഹിത്യ മൂല്യം കൊണ്ടാണെന്ന് ആരും തെറ്റിധരിക്കരുത്.
എന്നാല്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി യുമായി തെറ്റിപ്പിരിഞ്ഞശേഷം അദ്ദേഹം രചിച്ച ആത്മകഥ  എന്നനിലക്ക്‌ ഒരുവയനക്കാരന്‍റെ ആകാംക്ഷയാണ് എന്നെ ഇത്
വായിക്കാന്‍ പ്രേരിപ്പിച്ചത്, മാത്രമല്ല. പുസ്തകം  പ്രസിദ്ധീകരിച്ചത് രണ്ടയിരത്തിപത്ത്   സെപ്തംബര്‍  ‍പതിനാലിനായിരുന്നു, എന്‍റെ കയ്യിലുള്ള ഈ കോപ്പി    സെപ്തംബര്‍ ഇരുപത്തിഅഞ്ചിനു ഇറങ്ങിയ മൂന്നാംപതിപ്പാണ്‌ . പത്ത്ദിവസംകൊണ്ട് മൂന്ന്‌പതിപ്പുകള്‍ പുറത്തിറങ്ങി, ഇനി എത്രപതിപ്പുകള്‍ വരാനിരിക്കുന്നു വെന്ന്


ഇപ്പോള്‍ പ്രവചിക്കാന്‍  ആര്‍ക്കുകഴിയും ....?
വില്പനയില്‍ ഒരുപക്ഷെ അടുത്തകാലത്ത് ചരിത്രം സൃഷ്ടിച്ചതും  ഏറ്റവും പതിപ്പുകള്‍ ഇറങ്ങിയതും     സിസ്ടര്‍ ജെസ്മിയുടെ "ആമേന്‍ "    എന്ന   (ആത്മകഥയും )         നളിനി  ജെമീലയുടെ ആത്മകഥയും ആണെന്ന് തോന്നുന്നു, എന്നാല്‍ ഇതിനു ഒരപവാദമായി  ഇന്നും സ്മരണകളുടെ (ഒര്മാക്കുറി പ്പുകള്‍  )  കൂട്ടത്തില്‍ ഒരുപാടു പതിപ്പുകള്‍  ഇറങ്ങിയതും വായനക്കാര്‍ക് ശുപാര്‍ശ ചെയ്യാന്‍ പറ്റിയതു മായ  ഒരുകൃതി ബാലചദ്രന്‍ ചുള്ളിക്കാടിന്‍റെ  ചിദംബരസ്മരണയാണ് ,  ഈ ഒരുകൃതി മാത്രംമതി അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍.കവി  (അയ്യപ്പന്‍റെ    ശവസംസ്കാരം നീട്ടിവെച്ചപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു എനിക്ക് ഒരുതരത്തിലുള്ള മരണാന്തര ബഹുമതികളോ ചടങ്ങുകളോ ഒന്നുംവേണ്ട എന്‍റെ കവിതകളിലൂടെ എന്‍റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍  മാത്രംമതി  എന്ന് ) , അതുകൊണ്ട് കൂടുതല്‍ പതിപ്പുകള്‍  ഇറങ്ങിയ  കൃതികള്‍ നല്ലതാണെന്ന്   പറയാന്‍ കഴിയുമോ

?ഈ കൃതി യുടെ  പുറംചട്ടയില്‍ എം.വി.ദേവന്‍ ഇങ്ങിനെ  കുറിക്കുന്നു
"കാള്‍മാക്സിന്‍റെ തത്ത്വങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന്‍റെ പിന്തുടര്‍ച്ചക്കാര്‍ക് കഴിയാതെപോയി . ഈ  പാശ്ചാത്തലത്തിലാണ് അബ്ദുള്ളക്കുട്ടി രചിച്ച നിങ്ങളെന്നെ.
കൊണ്ഗ്രസ്സാക്കി ശ്രദ്ധേയമാകുന്നത്,
ജീവിതകഥായനം എന്ന് വിശേഷിപ്പിക്കാവുന്ന ഈപുസ്തകം സത്യസന്ധ മായ    ദുഖഗാഥയാണ് " 

പുറം ചട്ടയില്‍ പ്രസാധ കാരായ മാതൃഭൂമി എഴുതിയത് ഇങ്ങിനെ.... 'അട്ടിമറിവിജയംകൊണ്ട് കണ്ണൂരിന്‍റെ രാഷ്ട്രീയഭൂപടത്തെ മാറ്റിവരച്ച്‌  ബാലറ്റ്പെട്ടിയിലൂടെ
അത്ഭുതക്കുട്ടിയായി മാറിയ എ. പി. അബ്ദുല്ലകുട്ടി, താന്‍ പിന്നിട്ടുവന്ന രാഷ്ട്രീയദൂരമത്രയും
നേരുകൊണ്ട് അളന്നു നോക്കുകയാണ്.കേരളരാഷ്ട്രീയത്തിലെ കപടമുഖങ്ങളെ കുറിച്ചും ഹൃദയത്തോടൊപ്പം താന്‍ ഏറെക്കാലം ചേര്‍ത്തുപിടിച്ച പ്രത്യയശാസ്ത്ര ത്തിന്‍റെ അപചയങ്ങളെക്കുറിച്ചുമെല്ലാം  അബ്ദുളളക്കുട്ടി 
തുറന്നെഴുതുന്നു.
കേരളാ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റു സൃഷ്ടിച്ച
എ. പി. അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ ആത്മകഥ


മുഖവുരക്ക് ശേഷം അബ്ദുളളക്കുട്ടി     ഇങ്ങിനെ  കുറിക്കുന്നു 
" കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുടെ ഇരുപത്തേഴാമത് സമ്മേളനത്തില്‍ പാര്‍ട്ടി സെക്ക്രട്ടറി ക്രൂഷ് ചേവ് പ്രസംഗിക്കുകയായി രുന്നു . "സ്റ്റാലിന്‍ ഒരു ശരിയായ കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല .അധികാരം
ദുരുപയോകം ചെയ്ത ഏകാധി പതിയായിരുന്നു അദ്ദേഹം...'
അതുകേട്ട്‌ സദസ്സില്‍നിന്നാരോ ചോദിച്ചു: 'സ്റ്റാലിന്‍ ജീവിച്ചിരുന്ന കാലത്ത് ഇക്കാര്യം താങ്കള്‍ എന്തുകൊണ്ട് പറഞ്ഞില്ല?'
ഉടനെ കോപിഷ്ഠനായി   ക്രൂഷ് ചേവ് അലറി : "അതുപറഞ്ഞയാള്‍ എഴുന്നേല്‍ക്കുക."
ആരും അനങ്ങിയില്ല. ക്രൂഷ് ചേവ് തന്‍റെ  ആവശ്യം മൂന്നുതവണ ആവര്‍ത്തിച്ചു.എന്നിട്ടും ആരും അനങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ശാന്തനായി അദ്ദേഹം പറഞ്ഞു :
"സഖാവേ ഇതേ അവസ്ഥതന്നെയായിരുന്നു അന്ന് എന്‍റെതും"  


ഈ പുസ്തകത്തെ കുറിച്ച എഴുതിയതുകൊണ്ട് ഒരു മഹത്തായ കൃതി വായനക്കരെ പരിചയപ്പെടുത്തുകയാണെന്ന് സാഹിത്യ സമാജത്തിന്‍റെ വായനക്കാര്‍ തെറ്റിദ്ദരിക്കരുത്
ഒരുവായനക്കാരനെന്ന നിലയില്‍ നമുക്ക് ഇതും വായിക്കാം
മാതൃഭൂമി ബുക്സ്  പ്രസിദ്ധീകരിച്ച നൂറ്റി ഇരുപതു പേജുള്ള  ഇതിന്‍റെ വില എഴുപത്തഞ്ചുരൂപയാണ്
 .
==========================
ഒടുക്കത്തെ  വാചകം
ഒരു പാട് വിദ്യാര്‍ഥികളെ പഠിപ്പിച്ച ഒരു പ്രഫസര്‍ നമുക്ക് കേന്ദ്ര മന്ത്രിയായുണ്ട്
പക്ഷെ പഠിച്ചും പഠിപ്പിച്ചും പ്രഫസറായിട്ടും അദ്ദേഹം കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍  ഇരകളെ കുറിച്ച്
പറഞ്ഞത് നമ്മുടെ മനസ്സക്ഷിക്കുമുന്നില് ഒരു ചോദ്യ ചിന്നമായിരിക്കുന്നു
ആ മന്ത്രി കൊണ്ഗ്രസ്സുകാരനാണ്
മലയാളിയാണ്, പ്രഫസറാണ്‌ ,രാഷ്ട്രീയ ക്കാരനാണ്
അബ്ദുള്ളക്കുട്ടി അവിടെക്കണ് ചെക്കേറി യിരിക്കുന്നത് ''  
-----------------------------------------------------------------ഇനി അടുത്ത ആഴ്ച  എറേ പുതുമകളോടെ ഇതേ ബ്ലോഗില്‍

സ്നേഹം
അബ്ദുള്ള മുക്കണ്ണി
എന്‍റെ വിലാസം
mukkanni @gmail .com

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. മറ്റു ബ്ലോഗുകള്‍ക്കില്ലാത്ത ഒരു പുതുമ ഇതിനുണ്ട്. സ്വന്തം സൃഷ്ടികള്‍ വായനക്കാരിലെക്കെത്തിക്കാനുള്ള ഒരു ശ്രമമായാണ് എല്ലാവരും ബ്ലോഗിനെ കാണുന്നത്. ഇവിടെ മറ്റുള്ളവരുടെ സൃഷ്ടികള്‍ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നതിലൂടെ ഒരു വേറിട്ട ബ്ലോഗ്‌ അനുഭവമായി ഇത് മാറും എന്നു തോന്നുന്നു. ആശംസകള്‍.

    ReplyDelete
  3. Subhechayodum suvichaaranayodum samaarambhicha ee samrambhathinu ellavidha aasamsakalum nerunnu. Oru prathivaara pusthakaparichayam theerchayayum noothanamaya aasayamanu. Ithumaayi sahakarikkunnathil santhoshameyullu. Oru nalla vaayanakkaran koodiyaya Abdullah Mukkannikkum Sahithya samajathinnum subhakaamanakal. Gopi Nedungadi.

    ReplyDelete
  4. തുടക്കം വളരെ നന്നായിട്ടുണ്ട് .......
    മറ്റുള്ള ബ്ലോഗില്‍ നിന്നും വേറിട്ടൊരു കാഴ്ചപ്പാടാണ് കാണുന്നത്........
    എല്ലാവിധ ആശംസകളും നേരുന്നു ...........

    ReplyDelete
  5. ഒരു വേറിട്ട ബ്ലോഗ്‌ അനുഭവമായി ഇത് മാറും എന്നു തോന്നുന്നു. ആശംസകള്‍.

    ReplyDelete