Tuesday, November 23, 2010

അന്ത്യപ്രഭാഷണം

ഈ ആഴചയിലെ പുസ്തകം  

അന്ത്യപ്രഭാഷണം

പ്രൊഫസര്‍ :   ‍റാന്‍ഡി പോഷ്
ലയാളിയുടെ വായന  ശീലങ്ങളില്‍ ഇന്ന് സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍ക് വലിയ സ്ഥാനമുണ്ട്. അക്കൂട്ടത്തില്‍  ‍ ലോക നിലവാരം പുലര്‍ത്തുന്ന ഒരു കൃതി യാണ് ഈ ആഴ്ച ഞാന്‍ പരിചയപ്പെടുത്തുന്നത്. കാര്‍ണഗിമെലന്‍ യൂനിവേര്‍സിറ്റിയില്‍ പ്രൊഫസര്‍ റാന്‍ഡി പോഷ് ചെയ്ത  അന്ത്യ പ്രഭാഷണം നിരവധി ശ്രോദ്ധാക്കളെ സ്വാധീനിക്കുകയുണ്ടായി പത്ത് ലക്ഷത്തിലേറെ ആളുകള്‍ ഇന്റര്‍നെറ്റിലൂടെ കണ്ട അദ്ദേഹത്തിന്‍റെ പ്രഭാഷണം പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. കൂടുതല്‍ കര്‍മോന്മുഖരാകാനും ജീവിതവിജയം കൈവരിക്കാനും ആഗ്രഹിക്കുന്ന ഏതൊരാള്‍കും ഈ പുസ്തകം വളരെ പ്രയോജനപ്രദമാകുമെന്ന് ഞാന്‍ കരുതുന്നു,കാര്‍ണഗിമെലന്‍ യൂനിവേര്‍സിറ്റിയില്‍ പ്രഗല്ഭാരായ പല അധ്യാപകരും പ്രഭാഷണങ്ങള്‍   നടത്താറുണ്ട്‌ എന്നാല് ‍അവിടുത്തെതന്നെ ആധ്യാപകനായിരുന്ന    പ്രൊഫസര്‍ റാന്‍ഡി പോഷ്   അന്ത്യപ്രഭാഷണം നടത്തുമ്പോള്‍ അദ്ദേഹത്തിനു തന്നെ അറിയാമായിരുന്നു അത് തന്‍റെ അന്ത്യപ്രഭാഷണമാണെന്ന്, അപ്പോള്‍  പാന്‍ക്രിയാട്ടിക് കാന്‍സര്‍ ബാധിതനായ റാന്‍ഡിക്കു വൈദ്യ ശാസ്ത്രം എതാനും മാസത്തെ ജീവിതമേ വിധി ച്ചി ട്ടുണ്ടായിരുന്നുള്ളൂ ,പക്ഷെ അദ്ദേഹത്തിന്‍റ പ്രഭാഷണം മരണത്തെ കുറിച്ചായിരുന്നില്ല, ജീവിതത്തിലെ പ്രധിസന്ധികളെ തരണംചെയ്യാനും  സ്വപ്നങ്ങളെ സക്ഷാത്കരിക്കുവാനും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്  പ്രചോദനം നല്കുന്നതിനുമായിരുന്നു ആ അന്ത്യപ്രഭാഷണം.തന്‍റെ ജീവിതഭിലാഷങ്ങളെ  പ്രാവര്‍ത്തികമാക്കി അഭിമാനത്തോടെ മരണത്തെ കാത്തിരിക്കുന്ന റാന്‍ഡിയുടെ ചിത്രം നമ്മുടെ ജീവിത മൂല്യങ്ങളെയും ലക്ഷ്യങ്ങളെയും അവകൈവരിക്കുവാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെയും പുനരവലോകനം ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുമെന്ന് തീര്‍ച്ച.                                     
The
LAST LECTURE
അന്ത്യപ്രഭാഷണം 
Randy Pausch
PROFESSOR,CARNEGIE MELLON
with Jeffrey Zaslow
റാന്‍ഡി പോഷ്
പ്രൊഫസര്‍ ,കര്‍ണഗിമിലന്‍
ജെഫ്രി സസ്ലോ   
  

പ്രൊഫ. റാന്‍ഡി പോഷ്(1960-210)
1960 -ല് ജനിച്ചു പ്രശസ്തമായ്‌ കാര്‍ണഗിമെലന്‍ യൂനിവേര്‍സിറ്റിയില്‍ കംബ്യൂട്ടര്‍ സയന്‍സിലും ഹ്യൂമന്‍മന്‍- കംബ്യൂടര്‍ സയന്‍സിലും ഇന്റ്രാകഷന്‍ ആന്റ് ഡിസൈനിങ്ങിലും അധ്യാപകനായി സേവനം അനുഷ്ടിച്ചു,ഗൂഗിള്‍,അഡോബ്,വാള്‍ട്ട് ഡിസ്നി ഇമാജീയറിംഗ്,എലെക്ട്രോണിക്സ് ആര്‍ട്സ്
എന്നീപ്രമുക കമ്പനികളുമായും സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്,ആലീസ് സോഫ്ട് വെയറിന്‍റെ ഉപജ്ഞാതാവു,രണ്ടായിരത്തി ആറില്‍ പാന്‍ക്രിയാട്ടിക് കാന്‍സര്‍ ബാധിതനായി, ഏതാനും മാസങ്ങള്‍ ക്കുള്ളില്‍  മരണം സംഭവിച്ചേക്കുമെന്ന്  അറിഞ്ഞു കൊണ്ട്  തന്നെ അദ്ദേഹം കാര്‍ണഗിമെലന്‍ യൂനിവേര്‍സിറ്റിയില്‍ നടത്തിയ "ലാസ്റ്റ്ലക്ചര്‍"എന്ന പ്രഭാഷണം ലോകജനശ്രദ്ധപിടിച്ചു പറ്റി.ലോകമെമ്പാടും  നിരവധി പേരെ സ്വാധീനിച്ച ആ പ്രഭാഷണത്തിനു ശേഷം ജൂലൈ 25 2008 ല്‍ റാന്‍ഡിപോഷ്മരണത്തിനു കീഴടങ്ങി,ലോകത്തെ സ്വാധീനിച്ച ആറ് വ്യക്തികളില്‍ ഒരാളായി ടൈം മാഗസിന്‍  2008 ല്‍ അദേഹത്തെ തിരഞ്ഞെടുക്കുകയുണ്ടായി,ജെഫ്രി സസ്ലോ എന്ന വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ കോളമിസ്‌റ്റായ  അമേരിക്കന്‍ ജേര്‍ണലിസ്റ്റ്,  പ്രൊഫസര് ‍റാന്‍ഡിപോഷി ന്‍റെ   "ലാസ്റ്റ്ലക്ചര്‍"എന്ന പ്രഭാഷണ വേളയില്‍ സന്നിഹിത നായിരുന്നു,  "ലാസ്റ്റ്ലക്ചര്‍"പുസ്തക രൂപത്തിലാക്കിയത് ജെഫ്രിയാണ്. 
വിവര്‍ത്തനം: എസ്. ഹരീഷ്
ഒരുമുഷിവും  തോന്നാതെ സുഖമമായി ഒറ്റയിരിപ്പിനു വായിച്ചു പോകാന്‍ തക്ക വിധം    ഇതിന്‍റെ വിവര്‍ത്തനം  നിര്‍വഹിച്ചതില്‍   എസ്. ഹരീഷ് .അഭിനന്ദനം  അര്‍ഹിക്കുന്നു . കോട്ടയം ജില്ലയിലെ നീണ്ടൂര്‍ സ്വദേശിയായ  ഇദ്ദേഹം  കേരളാ സാഹിത്യഅക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്ടോവ്മെന്റ്റ് ലഭിച്ച രാസവിദ്യയുടെ ചരിത്രം എന്ന കഥാ സമാഹാരത്തിന്‍റെ രചയിതാവ് കൂടിയാണ്.
 പേജ്  212
വില :നൂറ്റി ഇരുപത്തഞ്ചു രൂപ
ഡി. സി.ബുക്സ്

ഈ ആഴ്ചയിലെ    ചെറുകഥകള്‍
മാതൃഭൂമി, മാധ്യമം ,മലയാളമനോരമാ, തേജസ്‌ തുടങ്ങിയ  2010  ലെ(ഈ വര്‍ഷത്തെ ) വാര്‍ഷിക പ്പതിപ്പുകളിലെ കഥകളെ കുറിച്ചാണ് ഇനി ഞാന്‍ പറയാന്‍ പോകുന്നത് . മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഇന്റര്‍ വ്യൂകളില്‍ മികച്ചു നില്കുന്നത് ജ്യോതിര്‍മയിടെ കഴ്ചപ്പാട്കളാണ്.മാതൃഭൂമിയില്‍ എഴുത്തുകാരി സിതാര എസ്. തന്‍റെ ഇന്റര്‍വ്യൂവില്‍ അച്ചന്മാര്‍ ബോറന്മാരാണെന്നുവരെപരാമര്‍ശിക്കുകയുണ്ടായി,പുതുമകളൊന്നുംഅവകാശ പ്പെടാനില്ലാത്ത   അന്തരിച്ച എഴുത്തുകാരനും സംവിധായക്നുമായ പത്മരാജന്‍റെ  പത്ത് കഥകളായിരുന്നു  ഉണ്ടായിരുന്നത്, വായനക്കാര്‍ എറേ പ്രതീക്ഷകളോടെ കാത്തിരിക്കുന്നത് വാര്ഷികപ്പതിപ്പുകളിലെ പുതിയ കഥകളെയാണ്,അക്കാര്യത്തില്‍  മതൃഭൂമി ഇത്തവണയും വായനക്കാരെ നിരാശ പ്പെടുത്തി,എന്നാല്‍ വാര്ഷികപ്പതിപ്പുകളില്‍ മികച്ചു നില്കുന്നത് മധ്യമവും തേജസുമാണ് എന്ന് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.     ഒടുവില്‍ മനോരമയും.
കെ. രേഖയുടെ  കഥ നല്ല  നടി 
(മാധ്യമം വാര്‍ഷികപ്പതിപ്പ്)
എല്ലാത്തിലും മികച്ചു നില്കുന്ന കഥ:ജീവിത യാഥാര്‍ത്യത്തോട് സമരസപ്പെട്ടു അഭിനയിച്ചു ജീവിക്കേണ്ടി വന്ന ഒരുഭാര്യയുടെ     അമ്മയുടെ    ഒരു ഉദ്യോഗസ്ഥ  യുടെ  കഥ ,രേഖ  വളരെ നന്നായി അവതരിപ്പിച്ചു ,രേഖയുടെ മറ്റുകഥകള്‍ പോലെ തന്നെ വായനക്കാരെ തെല്ലും മടുപ്പിക്കുന്നില്ല.  രേഖ കഥയില്‍ ഇങ്ങിനെ കോറിയിടുന്നു  " മകന്‍ പറയാറുണ്ട് അമ്മയെപ്പോലെ ഒരുഭാര്യയെമതിഎന്ന്, ഒരിക്കലും വഴക്കിടാത്ത  ഭാര്യ നല്ലതാണെന്നാണ് അവന്‍റെ വിചാരം, ഉള്ളിലെ സ്റ്റെജില്‍  നടക്കുന്ന ഡയലോഗുകള്‍ അവനുമറിയുന്നില്ല,മകള്‍ക് വിവാഹം കഴിച്ചു പോകുമ്പോള്‍ വളരെ വിഷമമായിരുന്നു, ഞാന്‍ വിനുവിനോപ്പം പോയാല്‍ അമ്മക്ക്  സങ്കടം വരുമ്പോള്‍കെട്ടിപ്പിടിക്കാന്‍ ആരുണ്ട്‌ "യുവ കഥാ കാരികളില്‍ രേഖയും കെ.ആര്‍.മീരയും ഒക്കെ മലയാള സാഹിത്യസദസ്സില്‍  ഒന്നാമത്തെ ഇരിപ്പടം കയ്യടക്കിയിരിക്കുന്നു .
 
അശോകന്‍ ചരുവില്‍  എഴുതിയ
മഴകൊള്ളുന്ന മരങ്ങള്‍
(മനോരമാ വാര്‍ഷികപ്പതിപ്പ്)
എന്‍റെ മനസ്സ് കീഴടക്കിയ നല്ലൊരു കഥ യാണ് സാഹിത്യവും സിനിമകളും ഒക്കെ കാന്‍സര്‍ രോഗത്തെയും രോഗിയെ കുറിച്ചും ഒരുപാടെഴുതിയും പറഞ്ഞും സിമ്പതി തേടിക്കഴിഞ്ഞതാണെങ്കിലും
ഇതിന്‍റെ അവതരണത്തിലൂടെ  സമകാലിക യാഥാര്‍ത്ഥ്യം  അതിന്‍റെ എല്ലാ അര്‍ത്ഥത്തോടെയും  നമ്മെ വേട്ടയാടപ്പെടും, ഗോപീകൃഷ്ണനും ഫാത്തിമാ സുല്ത്താനയും , തമ്മിലുള്ള ഇഴയടുപ്പം എത്രനന്നായിആവിഷ്കരിച്ചിരിക്കുന്നു.സുല്ത്താനതന്നെനമ്മെ പുതിയൊരു ലൌ ജിഹാദാണ്‌ എന്ന്  തെര്യപ്പെടുത്തുന്നത് പോലും  എത്രമികവോടെയാണ് അശോകന്‍ആവിഷ്കരിച്ചിരിക്കുന്നത്‌. എഴുത്തുകാരന്‍ ഇവിടെ  കാലത്തിന്‍റെകണ്ണാടിയാവുകയാണ്, ഈ കഥനല്ലൊരു വായനാ നുഭാവ്മാണ്,തേജസ്‌ വാര്‍ഷികപ്പതിപ്പിള്‍   അശോകന്‍ ചരുവില്‍ എഴുതിയ റോയല്‍ സലൂണും നന്നായി , എങ്കിലും,മഴകൊള്ളുന്ന മരങ്ങള്‍ തന്നെ യാണ് മികച്ചു നില്കുന്നത്.
അബു ഇരിങ്ങാട്ടിരി യുടെ
പങ്കുവയ്ക്കാന്‍ പറ്റാത്ത ചില ദൃശ്യങ്ങള്‍
(തേജസ്‌ വാര്‍ഷികപ്പതിപ്പ്)
ശ്രദ്ധിക്കപ്പെടേണ്ട  ഒരുകഥയാണ് , എറേക്കാലത്തിനു ശേഷം അബു എഴുതിയ ഈ കഥ. ഒരു വൃദ്ധന്‍റെആത്മസംഘര്‍ഷങ്ങളുടെ  ആവിഷ്കാരവും,പേര ക്കുട്ടിയുടെദൃശ്യങ്ങളിലൂടെതലമുറകള്‍  തമ്മിലുള്ള പൊരുത്തക്കേടും, പങ്കുവെക്കാന്‍ പറ്റാത്ത ദൃശ്യങ്ങളാ  ണ്,എങ്കിലും  വായനക്കാരുമായി  ഈ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത് കലികാലങ്ങളില്‍ ജീവിതം ജീവിച്ചു തീര്‍ക്കേണ്ടി വരുമ്പോള്‍  അരങ്ങൊഴിഞ്ഞു കൊടുക്കാനായിമൃത്യുവിന്‍റെകാലോച്ചകള്‍ കായി കാത്തിരിക്കെണ്ടിവരുന്ന അറവു മാടുകളുടെ ദൈന്യത അബു ഉള്ളില്‍ തട്ടും വിധം പറഞ്ഞു  വെച്ചിരിക്കുന്നു. അദേഹത്തിന്‍റെ പഴയ കാല കഥകളുടെ തില്‍ നിന്നു എറേ വിഭിന്നമായി വര്‍ത്തമാന കലത്തിന്‍റെ രുചിഭേദങ്ങളെ ഈ കഥയിലൂടെ അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു . വായനക്കാരെ ഒട്ടും അലോസരപ്പെടുത്താതെതന്നെ.
ഒടുക്കത്തെ വാചകം
സ്പെക്ട്രം അഴിമതിയില് മാധ്യമങ്ങള്ക്കും പങ്കുണ്ടെന്ന് ഇനി ജനപക്ഷത്ത് ആരുണ്ട്‌!!!  ‍ ‍ഈ റിപ്പോര്‍ട്ട്‌ പുറത്തുകൊണ്ടു വന്ന   മലയാളിയായ  പയന്യര്‍ പത്രത്തിന്‍റെ റിപ്പോര്‍ട്ടര്‍ ഗോപാലകൃഷ്ണന്‍ ഒരുപാട് മധുര മോഹന വാഗ്ദാനങ്ങള്‍കു മുന്നില്‍ ഒട്ടും  കണ്ണു മഞ്ഞളിക്കാത്ത അദ്ദേഹത്തിന്‍റെ ആര്‍ജവത്ത്തിനു  മുന്നില്‍ നമുക്ക്  തലകുനിക്കാം.....  
സാഹിത്യ സാമാജം  മറ്റൊരു പുസ്തകവുമായി അടുത്താഴ്ച വീണ്ടും ഇതേ ബ്ലോഗില്‍....
ദയവായി നിങ്ങളുടെ അഭിപ്രായങ്ങള് താഴെ ‍ പോസ്റ്റു ചെയ്യൂ.!!!!!!!