കഥകള്‍ക്വാളിറ്റി   കാദര്‍ഹാജി  നിര്‍ത്തിപ്പോയി
(ഗള്‍ഫ്‌ മാധ്യമം 2010 ജനുവരി 21 പ്രസിദ്ധീകരിച്ചത് )
നിക്കു അവകാശപ്പെട്ട വിലപ്പെട്ട പ്രവാസ ജീവിതം വെറുതെ ത്യജിക്കാറില്ല .കാദര്‍ഹാജി അഥവാ ക്വാളിറ്റി  കാദര്‍ ഹാജി അദ്ദേഹത്തിന്‍റെ പ്രവാസ ജീവിതം മതിയാക്കി പോയി
വളരെ നാളുകള്‍ക്ക്ശേഷം അയാളുടെ പഴയ ഒരു സുഹൃത്ത്‌  വടകരക്കാരന്‍  മുഹമ്മദും   ഞാനും  കാറില്‍ ഒന്നിച്ചുള്ള യാത്രയിലായിരുന്നു ജിദ്ദയില്‍ നിന്ന് റിയാദ് വരെ  ,ആ എട്ടൊമ്പത് മണിക്കൂര്‍ യാത്രയില്‍ ഞാനും മുഹമ്മദും ഒട്ടുവളരെ കാര്യങ്ങള്‍  സംസാരിച്ച   കൂട്ടത്തില്‍  ക്വാളിറ്റി കാദര്‍ഹാജിയെ കുറിച്ചായി പിന്നീടു ഞങ്ങളുടെ  സംസാരം, നുക്ക് മുന്നിലില്ലാത്തവരെ കുറിച്ച് ഉള്ളതും ഇല്ലാത്തതും പറയുകയും അത്കേട്ടു കോള്‍മയിര്‍
കൊള്ളുകയും  ആസ്വദിക്കുകയും ഒക്കെ യാണല്ലോ  നമ്മുടെ ഒരു രീതി, മറ്റുള്ളവരുടെ കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുന്നത് നമുക്കൊക്കെ വളരെ സുഖമുള്ള ഒരേര്‍പാടാണല്ലോ! മത്രമല്ല മനുഷ്യന്‍റെ ഇറച്ചി നല്ലരുചിയാണെന്ന് (കാനി ബാളിസം  ) ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന പുസ്തകത്തില്‍ ടി.ഡി.രാമകൃഷ്ണന്‍  പ്രത്യകം പറഞ്ഞിട്ടുമുണ്ട് . ....കാല്‍നൂറ്റാണ്ടിന്‍റെ പ്രവാസം അവസാനിപ്പിക്കുക അത്ര  വലിയ കാര്യമല്ല ല്ലോ...പക്ഷെ   എനിക്ക് ക്വാളിറ്റി  കാദര്‍ഹാജിയെനന്നായി  അറിയാം, അതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഞാന്‍ അത്ഭുത പ്പെടുന്നത്! മുഹമ്മദിന്‍റെയും എന്‍റെയും നല്ലൊരു സുഹ്രത്തായിരുന്നു  കാദര്‍ഹാജി. എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുമ്പോഴും ,മറ്റുചിലപ്പോള്‍  ക്വാളിറ്റിയുള്ള  നല്ല ഉപദേശങ്ങള്‍ക്കുമായി   ഞാന്‍ അദ്ദേഹത്തെ  തേടിപ്പോയിരുന്നു.  കാദര്‍ഹാജിക്ക് ഏകദേശം  അമ്പതു  വയസ്സ്. പ്രവാസത്തിന്‍റെ  കാല്‍നൂറ്റാണ്ടും  ദാമ്പത്യത്തിന്‍റെ രണ്ടുപതിറ്റാണ്ടിനും  ഒടുവില്‍  അദ്ദേഹം  നിര്‍ത്തി പോയി..        
എന്നാലും.... എന്തായിരിക്കും  അദ്ദേഹത്തെ   പോലുള്ള ഒരാള്‍ പെട്ടന്ന് നിര്‍ത്തി പ്പോകാന്‍ ഉണ്ടായ കാരണം ,. എന്നാല്‍ ക്വാളിറ്റിയെ  പോലെയുള്ള ഒരാള്‍,  സൌദിയിലെ എണ്ണപ്പെട്ട    കമ്പനിയില്‍ അക്കൌണ്ടണ്ട് , നല്ലശമ്പളം  സാമൂഹ്യ സേവന രംഗത്ത് അറിയപ്പെടുന്ന വ്യക്തി ത്വത്തിന്‍റെ ഉടമ . 
പറ്റുമെങ്കില്‍ ജീവിത കാലം മുഴുവനും ഗള്‍ഫില്‍  നില്‍കാന്‍ ശ്രമിക്കുന്ന ഒരാള്‍  നിര്‍ത്തിപ്പോകുകയോ,?ഇത്തരത്തിലോരാള്‍  അതും ഒരു യാത്ര അയപ്പ് യോഗങ്ങളും സംഘടിപ്പിക്കാന്‍ ഒരു സംഘടനക്കും അവസരം കൊടുക്കാതെ,
പ്രവാസി സമൂഹത്തിന്‍റെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങാതെ,   ആരോരുമറിയാതെ   പെട്ടന്നോരുനാള്‍ പ്രവാസം അവസാനിപ്പിച്ചു പോയതിന്‍റെ   പിന്നിലുള്ള ഗുട്ടന്‍സ്  ഒരു സെന്‍സേഷന് വകയുണ്ടെന്നു  പത്ര  പ്രവര്‍ത്തകനായ ഞാന്‍ മനസ്സിലാക്കി, എന്‍റെ അടക്കാനാവാത്ത ജിജ്ഞാസ കാരണം  മുഹമ്മദിനോട്  വീണ്ടും വീണ്ടും ക്വാളിറ്റി നിര്‍ത്തി പ്പോയതിന്‍റെ കാരണങ്ങള്‍  തിരഞ്ഞുകൊണ്ടിരുന്നു .
സാധാരണയായി  ഒരാളെ ക്വാളിറ്റി കാദര്‍ഹാജി അല്ലെങ്കില്‍ വെറും ക്വാളിറ്റി എന്നു വിളിക്കാന്‍ അയാള്‍ക് ആ പേരില്‍ ഒരു സ്ഥാപനമോ അല്ലെങ്കില്‍ അങ്ങിനെ ഒരുസ്ഥാപനത്തില്‍ ജോലിയോ ഉണ്ടാവണം,  എഴുത്തുകാരാ ണെങ്കില്‍  വീട്ടു പേരിലും  നാട്ടു പേരിലും  അറിയപ്പെടുന്നത്  പോലെ  ബിസിനെസ്സ് കാരാണെങ്കില്‍    ആ സ്ഥാപനത്തി ന്‍റെ  പേരിലും അറിയപ്പെടും, എന്നാല്‍ ക്വാളിറ്റി  ഐസ് ക്രീമില്‍ ജോലിയോ അല്ലെങ്കില്‍ ക്വാളിറ്റി എന്ന  പേരില്‍ ഒരു സ്ഥാപനമോ ഇല്ലാത്ത കാദര്‍ , ക്വാളിറ്റി കാദര്‍ഹാജി യായും ഒടുവില്‍ വെറും ക്വാളിറ്റി  എന്ന് മാത്ര മായും  അറിയപ്പെട്ടതും  അദ്ദേഹത്തിന്‍റെ ക്വാളിറ്റി ഒന്ന് കൊണ്ട് മാത്രമാണ്,
അദ്ദേഹം  ക്വാളിറ്റിയുളള  വരോട് മാത്രം  സംസാരിച്ചു. ധരിച്ച  വസ്ത്രവും തിന്ന ഭക്ഷണവും കുടിച്ച വെള്ളവും,  ക്വാളിറ്റി  യുള്ളത് മാത്രം,  ക്വാളിറ്റിയുള്ള ,ആള്‍കാരുടെ കൂടെ  താമസിച്ചു, സഞ്ചരിക്കുന്ന കാറ്,  സംസാരിക്കുന്ന ഫോണ് കെട്ടുന്നവാച്ച്, കാണുന്ന  കണ്ണട എഴുതുന്ന പേന, അങ്ങിനെ എല്ലാം ഒരു ക്വാളിറ്റിമയം, ബ്രാന്‍ടെഡും ഡിസൈനര്‍  ‍വസ്ത്രങ്ങളും  മാത്രം    ധരിച്ചു, പുറത്തു വല്ലപ്പോഴും ഭക്ഷണം കഴിക്കുമ്പോള്‍   ക്വാളിറ്റി യുള്ള    റെസ്ടോറെന്‍റ്റില്‍     മാത്രം പോയി, ക്വാളിറ്റി യുള്ള ഉപദേശം തേടി സുഹൃത്തുക്കള്‍ വന്നു   , അപ്പോള്‍ വാക്കുകളില്‍ കൂടക്കൂടെ ,ക്വാളിറ്റി എന്ന പദം  സ്ഥാനത്തും   അസ്ഥാനത്തും വന്നു , അങ്ങിനെ   കാദര്‍ക്ക കാദര്‍ഹാജിയും , ക്വാളിറ്റികാദര്‍ഹാജിയും, 
പിന്നീട് ക്വാളിറ്റി ഹാജി മാത്രമായും യായും,  അവസാനം  തീരെ ചുരുങ്ങി   ക്വാളിറ്റി മാത്രമായും അറിയപ്പെട്ടു.ക്വാളിറ്റി എന്ന് വിളിക്കുന്നതില്‍  അദ്ദേഹം അഭിമാനിച്ചു , സുഖിപ്പിക്കാനായി പലരും  ക്വാളിറ്റി യാക്കാന്നും ക്വാളിറ്റിക്കാന്നും , വിളിച്ചു, അങ്ങിനെ അദ്ദേഹം സുഖിച്ചും സുഖിപ്പിച്ചും  സൌദിയില്‍  ‍തനിച്ചും കുടുംബം  നാട്ടിലു മായി ആരോടും പരിഭവമോ പരാതിയോ പറയാതെ ജീവിതം ജീവിച്ചു തീര്‍ത്തു കൊണ്ടിരിക്കുക കയായിരുന്നു .  കാലത്ത്    ഓഫീസില്‍ പോകാന്‍ നേരത്തെ എഴുന്നേറ്റു ബാത്രൂമിനു  മുന്‍പില് ക്യൂവില്‍ എറേ നേരംകാത്തുനിന്നു , സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിച്ചും  സ്വന്തമായി  അലക്കിത്തേച്ചും ,  ഉപദേശം തേടി വന്നവരോട്  നല്ലനല്ല  ക്വാളിറ്റി യുള്ള കാര്യങ്ങള്‍ ഉപദേശിച്ചും കൂടെ താമസിക്കുന്നവരെ അതികം വെറുപ്പിക്കാതെ കത്തി   വെച്ചും പറഞ്ഞും ചിരിച്ചും  കുശാലായി    ജീവിച്ചു.
നാട്ടിലെ  മുന്ത്യതറവാട്ടിലെ  പെരുത്ത്   മൊഞ്ചും പൂത്ത പണവുമുള്ള കാദര്‍ ഹാജി ന്‍റെ ഭാര്യ  സൂറാത്ത നാട്ടില്‍ തനിച്ചും   കഴിഞ്ഞു.  
ക്വാളിറ്റി കാദറാജി   പണികഴിപ്പിച്ച   മാര്‍ബിളും ഗ്രാനെറ്റും പാകിയ  സൌദിയില്‍ നിന്നു ഇറക്കുമതി ചെയ്ത ക്വാളിറ്റി യുള്ള സാധങ്ങള്‍ കൊണ്ട് അലങ്കരിച്ച  വില്യാ  വില്യക്കത്തെ  പുരയില്‍ ,    മുകളിലെത്തെ  നിലയിലെ  ബാത്ത്   അറ്റാച്ചു ചെയ്ത നാല്   മുറിയും ആള്‍  പെരുമാറാതെ പൂട്ടിയിട്ട്, താഴെത്തെ നിലയില്‍ മാത്രമായി   പണിക്കാരത്തിന്‍റെ കൂടെ  സൂറാ ത്ത ഒറ്റക്ക്   ജീവിച്ചു . പ്ലേന്‍ വരയ്ക്കാന്‍ പഠിക്കുന്ന  നാജിദും,  പല്ലിനു കമ്പി ഇടാനും  പല്ല് പൊരിക്കാനും   പഠിക്കുന്ന നജ്മയും ഹോസ്റ്റലിലും താമസിച്ചുപഠിച്ചു  .  ആക്‌ഷന്‍വ്യോപ് വന്നതോടെ നേരം തെറ്റിയ നേരത്തും കാലത്തും സൂറാത്താക്ക് 
 ഫോണ്‍ ചെയ്തു ഉറക്കം കെടുത്തി,സീരിയലിന്‍റെയും പട്ട്രുമാലി  ന്‍റെയും നേരത്തും വിളിച്ചപ്പോള്‍  സൂറാത്ത  ബാത്തു റൂമിലാണെന്നു, പണിക്കാരത്തി പറഞ്ഞു .
കാര്‍ വാങ്ങാന്‍ ഉപദേശം തേടിയ ആളോട് ക്വാളിറ്റി , ഉള്ളത് വാങ്ങാനും   ,   എന്ത്   വാങ്ങുമ്പോഴും രണ്ടാമത് വില്കുമ്പോള്‍ വിലകിട്ടണം, അതിനു റീസെയില്‍  വാല്യു ഉള്ളത് ടൊയോട്ടയാണ്, അതിനൊരു ക്വാളിറ്റി യുണ്ട്  , അത് വാങ്ങിക്കോളൂ എന്നും , ഇന്‍വെസ്റ്റ്‌ മെന്‍റ് കാര്യങ്ങള്‍.കു ഉപദേശം  തേടിയപ്പോള്‍ പറഞ്ഞു .  ഉള്ള പൈസക്ക്  വസ്തു വാങ്ങുക,പിന്നെ  സ്വര്‍ണവും,  വസ്തു എപ്പഴു വിറ്റാലും നഷ്ടം ഇല്ല, ഇര്ട്ടിക്കിരട്ടി ലാഭമാണ് ,സ്വര്‍ണവും അങ്ങിനെതന്നെ. പണം  ബാങ്കില്‍ ഇട്ടാല്‍  ‍പലിശ നമുക്ക് ഹറാമാ അത്  നമുക്ക്  പറ്റില്ല, വാല്യു ആണെങ്ങില്‍ അന്നന്ന് കുത്തോട്ടും, അതുകൊണ്ട് വസ്തുവും സ്വര്‍ണവും മാത്രമാണ്  ക്വാളിറ്റി    ഇന്‍വെസ്റ്റ്‌മെന്‍റ് എന്നും ഉപദേശിച്ചു.
ഇങ്ങെനെ ഒക്കെ കാര്യങ്ങള്‍ നീങ്ങുന്നതി നിടയില്‍  പലരും ചോദിച്ചു ,
" ക്വാളിറ്റിയാക്കാ  എന്താ ഇനിയെങ്കിലും നിര്‍ത്തി പോയി സൂറാത്താന്‍റെ യും മക്കളു ടേയും  കൂടേ  ജീവിച്ചൂടെ, പോരേ ഇതൊക്കെ" ,
"ആരുപറഞ്ഞു , ഒരിക്കലും വിഡ്ഢിത്തം പറയരുത്, നീ എന്ത് ക്വാളിറ്റി യില്ലാത്താ വാര്‍ത്താനാടോപറേന്ന്‌"
'' ആരെങ്കിലും കായ്കുന്ന തെങ്ങ് മുറിക്ക്വാ"
 ഒരുനാള്‍   ആക്‌ഷന്‍വ്യോപ്  ഫോണില്‍ ഒരുപാട് കളിതമാശയും കാര്യങ്ങളും പറഞ്ഞതിനോടുവില്‍ സൂറാത്താ  കാദര്‍ ഹാജിയോടു പറഞ്ഞു !
"നമ്മളെ പറമ്പിലെ തേങ്ങ എല്ലാം വീണുതീരുകയാ... തേങ്ങ പറിക്കാന്‍  ഒരാളെയും ഇപ്പം കിട്ടുന്നില്ല!
ഇങ്ങിനെ ആണെങ്കില്‍ കായ്കുന്ന തെങ്ങാണെങ്കിലും    മുറിക്കേണ്ടിവരും"
അത് കേട്ടതും കാദര്‍ ഹാജി വല്ലാതായി, ഈ കാര്യം അടുത്ത റൂമിലെ നജീബിനോട് അദ്ദേഹം തന്നേപറഞ്ഞിരുന്നു, നജീബില്‍ നിന്നായിരുന്നു ഞാനീവിവരം അറിഞ്ഞ തെന്നു മുഹമ്മദ്‌ എന്നോട് പറഞ്ഞു.    പിന്നീട്   അദ്ദേഹം ആരോടും കൂടതല്‍ സംസാരിച്ചില്ല, അസ്വസ്ഥതയുടെ ചുരുങ്ങിയ ദിവസങ്ങള്‍ കൊടുവില്‍  ക്വാളിറ്റി  കാദര്‍ഹാജി  നിര്‍ത്തിപ്പോയി...!
*************************************************************************************************************
സംഗതികള്‍ ഒരുപാടു വിട്ടുപോയിരുന്നു.
(ഗൾഫ് മാധ്യമം 2010 മയ് 7പ്രസിദ്ധീകരിച്ചത്)
ഉഷ്ണം സഹിക്കാനാവാതെ ഞാന്‍ആ പെട്ടിക്കകത്ത് വീര്‍പു മുട്ടുക യായിരുന്നു  വീര്‍പു മുട്ടല്‍   എനിക്ക് മാത്രമല്ലല്ലോ യൂസുഫ്കയും  ഉഷ്ണവും   വീര്‍പു മുട്ടലുമായി  ഇത് പോലെ ഒരു പെട്ടി ക്ക ത്തു തന്നെ യല്ലേ എന്ന് ഞാന്‍ സമാധാനിച്ചു .  ഒടുവില്‍ഒരു മുരള്‍ച യോടെ  പാതിവഴിക്ക് മടിച്ചു നിന്ന എന്നെ സ്വര്‍ണ വളകള്‍അണിഞ്ഞ  വെളുത്തു തുടുത്ത  മൃദുലമായ    കൈയ്കളാല്‍വലിച്ചു പുറത്തെടുക്കപ്പെട്ടു. തോളിലെ ബാഗിന്‍റെ സ്സിബ്‌ തുറന്നു   അതിലേക്ക്  മാറ്റി. ചുറ്റുംപ്രസരിക്കുന്ന  ഉന്മാദ ഗന്ധവും   ഉടലിന്‍റെ കൊഴുപ്പും മിനുപ്പും എന്നില്‍ആസക്തിയുടെ ഉണര്‍വ് പടര്‍ന്നു .
ബാഗിനകത്തു എല്ലാം കണ്ടും  കേട്ടും  ഞാന്‍ ചുരുണ്ടു കിടന്നു  ഞാനൊരു കാറിലാണ് ഇപ്പോള്‍, കാറും ബാഗും എല്ലാം കുളിരണിയിക്കുന്നതയിരുന്നു  , എന്‍റെ അടുത്ത മറ്റൊരു  സിബ്‌പോകറ്റില്‍നിന്നും  മാപ്പിള പ്പാട്ടിന്‍റെ  ഈസ്റ്റ്‌കോസ്റ്റ്‌ഈണം മൊബൈലില്‍മുഴങ്ങിയപ്പോള്‍ആ തുടുത്തു ചുവന്ന ചുണ്ടുകളില്‍മൊബൈല്‍ചേര്‍ത്ത് വെച്ചു. , ഞാനൊരു മൊബൈല്‍ആയിരുന്നെങ്കില്‍   തേന്‍ കിനിയുന്ന  ചുണ്ടുകളില്‍ ഇടയ്ക്കിടെ ഉമ്മവെക്കാമായിരുന്നു,   കുടമുല്ല ചിരിയും കുയിലിന്‍റെ    സ്വരവും  എനിക്ക്     ഓരോ നിമിഷവും കേള്‍കാമായിരുന്നു . പൊട്ടിച്ചിരിയുടെ  പളുങ്ക് മണികള്‍  ചിതറിയ വെണ്മയില്‍  കാറിനകം തിളങ്ങി .
"ഇക്കാ ഇതാ ഞാനിപ്പോ  ട്ടെല്ലെരില്‍  റില്‍  നിന്നും എടുത്തതെ യുള്ളൂ ,
"ഇല്ല ഞാന്‍ പത്തേ എടുത്തുള്ളൂ ,
"ഇല്ല അത്യാവശ്യ മുള്ളത് മാത്രമേ വാങ്ങൂ"
"മൈന നെഴ്സരീന്നു വരുംബ്ലക്ക്  ഞാന്‍എത്തും "''   ''
" ഇപ്പം ടാക്സിയിലാ , വൈകിട്ട് വിളിക്കൂ"
"അത് നൌഫലിന്‍റെ വണ്ടിയാ"
"ഒക്കെ ബയീന്നേരം പറയാം"
മൊബൈലില്‍ അങ്ങേ തലക്കല്‍നിന്നുള്ള  യൂസുഫ്കയുടെ ചിലമ്പിച്ച  ശബ്ദം എനിക്ക്  പെട്ടെന്ന് തിരിച്ചറിയാന്‍കഴിഞ്ഞു
ഇന്നെലെ കാലെത്ത് ജിദ്ദ യിലെ ഒരു അല്‍രാജി ബാങ്കിന്‍റെ കൌണ്ടറില്‍ഞാന്‍അയാളോടോപ്പോം  ക്യൂ വിലയിരുന്നു. യൂസുഫ്ക യുടെ നെഞ്ചിടിപ്പും വേവലാതിയും ഒക്കെ എന്നില്‍വേദന യുളവക്കിയിരുന്നു.അപ്പോള്‍ഞാന്‍.. ആയിരത്തി ഇരുനൂര്  സൗദി റിയാലായിരുന്നു. കിട്ടിയ മുഴുവന്‍ശമ്പളവും എച്ച്. ഡി. എഫ്‌.സി. ബാങ്കിലെ   നാട്ടിലെ  അയളുടെ എന്‍. ആര്‍.  ‍അക്കൌണ്ടിലേക്ക് എത്രയും എളുപ്പം കിട്ടാനായി  മാറ്റുവാന്‍  വന്ന തായിരുന്നു.   . യൂസുഫ്കയുടെ നോമിനി ക്കുള്ള   ടി എം കാര്ഡ്  മൈമൂനയുടെ കയ്യിലുണ്ട് . അങ്ങിനെ ഇന്നെലെ സൗദി റിയാല്‍ആയിരുന്ന ഞാന്‍ഇന്ന് ഇന്ത്യന്‍രൂപയായിമാറി.
ഇപ്പോഴത്തെ എന്‍റെ  യെജമാനെത്തി മൈമൂന യോടപ്പമാണ് ഞാനുള്ളത്.  യൂസുഫ്ക യിലേറെ  എനിക്ക് മൈമ്മൂനയെ ഇഷ്ടമായി അയാളുടെ ഉത്കണ്ഠയും എന്തിനോവേണ്ടി ഉള്ളം പുകയുന്ന പൊറുതി കേടും   ഒന്നും ഇവിടെ കണ്ടില്ല,  മാരുതി സ്വിഫ്റ്റ്‌   ഓട്ടുന്ന നൌഫലിനോട് എത്ര ചിരിച്ചും കൊഞ്ചിയുമാണ്  ഇവള്‍സംസാരിക്കുന്നത്
,"നൌഫലേ അപ്പൂസില്‍ഒന്ന് നിര്‍ത്ത്‌ വല്ലാത്ത ദാഹം നമുക്കൊരു ഫാലൂത കഴിക്കാം 
മൈമൂന വണ്ടിയില്‍നിന്ന് ഇറങ്ങി മന്ദം നടന്നു അപ്പൂസ് ഐസ്ക്രീം പാര്‍ലെറി ലേക്ക് കയറിയപ്പോള്‍ആ  സഞ്ചരിക്കുന്ന കാഞ്ചന  മാളിക പാര്‍ലെറിന്‍റെ അകം  നിറയെ 
പൂനിലാവ്‌ പരത്തി . ഒരു   പൂക്കാലം മുഴുവനും   പാര്‍ലറില്‍പെയ്തിറങ്ങി . നെയില്‍നദി തീരത്തു നിന്ന് ഇറങ്ങിയ  മിസിരി  പ്പെണ്ണിനോളം  അഴകേറിയ തരുണീ മണിയുടെ മിന്നല്‍ പിണറില്‍ പാര്‍ലറിലെ , ഐസ്ക്രീം കപ്പുകള്‍ ഉരുകിയോലിച്ചു. 
അവിടെത്തെ കുളിരില്‍ എനിക്ക് ശ്വാസം മുട്ടും പോലെ . അപ്പോഴും   ,യൂസുഫ്കയുടെ  ഓര്‍മ വിട്ടു മാറുന്നില്ല. ആ ദൈന്യത യേറിയ മുഖം  മടുപ്പോടെ എങ്കിലും വീണ്ടും എന്നില്‍തെളിഞ്ഞു. ഇന്നെലെ..........
ചെങ്കടല്‍തീരത്തെ  ജിദ്ദ യിലെ,  കംപിനിയിലെ ടീ ബോയിയുടെ  ജോലിക്കിടയിയില്‍
തിരക്കിട്ട് ,ഓഫീസില്‍നിന്ന് താഴെ    ബാക്കാല യില്‍  പോകുന്നു എന്നു  നുണ പറഞ്ഞു , ജൂലൈ മാസത്തെ  വെന്തുരുകുന്ന ചൂടില്‍വിയര്‍പ്പില്‍കുളിച്ചു   നടന്നും  ഓടിയും അയാള്‍ അല്‍രാജി  ബാന്കിലേക്ക് വരുമ്പോള്‍  ഒപ്പം ഞാനുമുണ്ട്.
വരണ്ട തൊണ്ടയും ചുണ്ടുമായി ബാങ്കില്‍എത്തിയപ്പോള്‍ , ക്യൂവില്‍ അടുത്ത് നിന്ന  ഫിലിപ്പൈനി പെപ്സി കുടിക്കുന്നത് നോക്കി  യുസുഫ്ക വിയര്‍പ് തുടച്ചു കൊണ്ടിരുന്നു.

ഇനി  ഞാന്‍മൈമ്മൂന യോടോപ്പമല്ലേ, അപ്പോള്‍ യൂസുഫ്  യെ   മറക്കാം. എനിക്ക് എന്നും മൈമൂന യോടപ്പം കഴിയാന്‍പറ്റിയെങ്കില്‍  യൂസുഫ്കയെപോലെ ഞാനും അതാഗ്രഹിച്ചു പോയി. എതിരെ ഇരിക്കുന്ന നൌഫലിനോട് പറയുന്ന    കിളിമൊഴികള്‍   എനിക്ക്  കേള്കാനായി.  അന്തി ചോപ്പിന്‍റെ തുടിപ്പും മൈലാഞ്ചി പ്പാട്ടിലെ എടുപ്പും മൈമൂനാക്ക് മാത്രം സ്വന്തം ,യുസുഫ്കാക് കൈരളിയിലെ പട്ടുറുമാല്‍ കണ്ടുള്ള നിര്‍വൃതി , അയാളുടെ നിറമില്ലാത്ത
നിദ്ര മടിച്ചുനിന്ന രാത്രികള്‍  ഒപ്പനപ്പാട്ടുകള്‍ പടിത്തിമര്‍ത്തു . അയാളുടെ ജീവിതം ഒടുവില്‍ ചാനലുകളിലെ ജഡ്ജിമെന്റ്റ് പോലെ വളരെ  നന്നായി യിരുന്നു . വളരെ നന്നായി ചെയ്തു ,
പക്ഷെ സംഗതികള്‍ ഒരുപാടു വിട്ടുപോയിട്ടുണ്ട്,   താളവും ഭാവവും തീരേ ഇല്ലായിരുന്നു .
.  
ഫലൂദ  യിലെ ഐസ് മിക്സെഡ് ഫ്രൂട്ട് ആസ്വദിച്ച് കഴിക്കുമ്പോള്‍ബാഗിലിരുന്നു ഞാനും അക്കരെയിരുന്ന് യൂസുഫ്കയും സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടുകയായിരുന്നു    .
മൈമൂനയുടെ ഭ്രമിപ്പിക്കുന്ന ഉടലിന്‍റെ  ത്രസിക്കുന്ന തീഷ്ണത എന്നില്‍  വല്ലാത്തൊരു അനുഭൂതിയായി ഞാന്‍മനസ്സില്‍ പ്രാര്‍ത്ഥിച്ചു. ഈ ഫലൂദ  യുടെ ബില്ലായിട്ട് എന്നെ മാറ്റരുതേ.! 
സപ്ലയര്‍ബില്ലുമായി വന്നു . അയാളുടെ കണ്ണുകളില്‍യൂസുഫ് കയുടെതുപോലെ ആര്‍ത്തിയും ദൈന്യതയും നിഴലിച്ചിരുന്നു
യൂസുഫ്ക  ഇപ്പോള്‍ഈ സപ്ലയരെ പ്പോലെ തുര്‍കിഷ്‌കോഫി യുണ്ടാക്കി ട്രേയില്‍വെച്ച് ഫലസ്തീനി മാനേജര്ക് ഭവ്യദയോടെ കൊടുക്കുകയായിരിക്കും;
മധുരമില്ലാത്ത കോഫി കുടിക്കുമ്പോള്‍ കോഫിയുടെ ചൂടും കയ്പും   എന്നും നടുക്കുന്ന വാര്ത്തകളും ചോരപ്പൂക്കളും മാത്രം കണ്ടും കേട്ടും  പതം വന്ന ഫലസ്തീനി യില്‍ഒരു ഭാവഭേധ വും ഉളവാക്കിയില്ല ക്കിയില്ല . യൂസുഫ്ക യുടെ  മുഖത്തിനു  അപ്പോള്‍സ്ഥായിയായ നിസ്സംഗത മാത്രം .  പോകാന്‍നാടില്ലാത്ത ഫലസ്തീനിയും   നാടുള്ള  യുസുഫ്കയും നാടിന്‍റെ വിളിക്കായി കാത്തു. കബ്സ ക്കടയില്‍കണ്ണാടിക്കൂട്ടില്‍വെന്തു തിരിയുന്ന കോഴിയെപ്പോലെ അയാളും മര്ഭുമിയിലെ കനല്‍കാറ്റിലെ നെരിപ്പോടില്‍പതിയ്യെ വെന്തുരുകി .  തുര്‍കി  കൊഫിക്കും   മധുരം വേണ്ട , യുസുഫ്കാകും മധുരം വേണ്ട , പക്ഷെ മൈമൂനക്ക് മധുരം നിറഞ്ഞ ഫലൂദ എന്നും  നല്ലോണം   വേണം യൂസുഫ്കാക് മധുരിക്കുന്ന ഓര്‍മകളെ വേണ്ടൂ……..
മൈമ്മൂന വളരെ   പതുക്കെ  നൌഫലിനോട് എന്തോ പറഞ്ഞു ചിരിച്ചു പക്ഷെ ഞാനത് കേട്ടേ ഇല്ല . ബില്ല്
കൊടുക്കാനായി ബാഗ് തുറന്നപ്പോള്‍  എനിക്ക് വീണ്ടും പേടിയായി  അവളോട്‌ ഒപ്പമുള്ള എന്‍റെ സഹവാസം തീരുകയാണോ.  ഫലൂദ  യിലെ ഐസ്ക്രീംപോലെ, ഐസ്ക്രീമിലെ കുളിരുപോലെ ,യൂസുഫ്കയുടെ അവധി പോലെ  എല്ലാം എന്തെളുപ്പമാണ് തീരുന്നത് .യൂസുഫ് കയെ പോലെ  
ഞാനുംമൈമൂനയോടൊപ്പമുള്ള  താല്‍കാലിക കൂട്ട്    തീരുന്നതില്‍വേദനിക്കുക യായിരുന്നു. യാത്ര യുടെ തലേ നാളിലെ യൂസ്സുഫ്കയുടെ ഹൃദയ മിടിപ്പുപോലെ , എന്‍റെ ഹൃദയ മിടിപ്പ് കൂടി  .  ഇല്ല ഒന്നും സംഭവിച്ച്ചില്ല . എന്നോടൊപ്പം മുന്‍പേ ബാഗില്‍ചുരുണ്ടുകിടക്കുന്ന മറ്റൊരാളാണ് ഇപ്പോള്‍   അവളുടെ   കയ്യില്‍അകപ്പെട്ടത് .അപ്പോള്‍ആ  കയ്യിലെ മൃദുത്വം ഒരിക്കല്‍കൂടി    എന്നെ തഴുകി. ഞാന്‍ഏകാന്ത തയില്‍യൂസുഫ്കയെ പോലെ തേങ്ങി, അടുത്ത ഊഴം എന്‍റെ തായിരിക്കും,   കണ്‍വെയര്‍  ബെല്‍റ്റിലെ പെട്ടി  എടുക്കാനായി കാത്തിരിക്കുന്ന  ധൃതി പിടിച്ച  കൈകളെ പോലെ   എന്നിലേക്ക്‌ നീണ്ടുവരുന്ന  കൈകളെ കാത്തു വീണ്ടും മൈമൂന യോടൊപ്പം   നീങ്ങി.   അപ്പോള്‍ പാര്‍ ലരില്‍ ഇര്ക്കിക്കുന്ന  വര്‍ക് പൂനിലാവിനെ കാര്‍മേഘം മൂടിയത്   തുപോലെ,.,. തിരിയെപ്പോകാന്‍വിമാനം കാത്തു ലോഞ്ചി ലിരിക്കുന്ന പ്രവാസിയുടെ    മുഖം പോലെ എല്ലാ മുഖങ്ങളും ഇരുണ്ടിരുന്നു.....

*********************************************************************************
പുരാവസ്തു
(മലയാളം ന്യൂസ് 2010 ഓഗസ്ത് 8പ്രസിദ്ധീകരിച്ചത്)
വലിയ വീട് പണിയുമ്പോള്‍   കരുതിയതാണ്‌ വീടിനൊരു ബാല്‍കണി   വേണമെന്ന
ആ ഗ്ര ഹം... തിരിച്ചുവന്നാല്‍  ഒന്നിരുന്നു വല്ലതും വായിക്കാനും എഴുതാനും ഒക്കെ നല്ലതല്ലേ ഒരു  ..   ബാല്‍‍ കണി....... എല്ലാ അവധിയും ഓരോമാസം മാത്ര മായിരുന്നു,  അവധിക്കു    യാത്ര  തിരിക്കുന്നതിനു മുന്‍പ് അതെകുറിച്ച് സ്വപ്നം കാണുമായിരുന്നു
ബാല്‍കണിലെ ചാരുപടിയില്‍ ഇപ്രാവശ്യം എങ്കിലും ഒന്നിരിക്കണം, മുന്‍പിലെ വിശാലമായ  പറമ്പില്‍ നിവര്‍ന് നില്‍കുന്ന തെങ്ങിന്‍തലപ്പും മരങ്ങളുടെ പച്ചപ്പും നോക്കി   വിദൂരതയിലേക്ക് കണ്ണയച്ചുകൊണ്ട് ഓരോന്ന് ചിന്തിച്ചു വെറുതെ അങ്ങിനെ...
ഈ വീട് പണിയുന്ന കാലത്ത്   തൊട്ടടുത്തോന്നും വീടുകള്‍ ഇല്ലായിരുന്നു, ഇപ്പോള്‍   ഒരുപാടു നല്ല  ഭംഗിയുള്ള  വീടുകള്‍  ‍ചുറ്റുംവന്നു, നല്ല അയല്‍വാസികള്‍.  അടുത്തുള്ള എല്ലാ വീടുകള്‍ക്കുമുണ്ട്   ബാല്‍ കണി  കള്‍
ഒന്നാന്തരം മരത്തിന്‍റെ  കൊത്ത്  പണി കളുള്ള മനോഹരമായ ചാരുപടികളുളള  ‍ബാല്കണികള്‍ ആവീടുകള്‍ക് ചാരുതയേകി.
പക്ഷെ  ഒരിക്കലും അതിലൊന്നും ആരും ഇരുന്നതായി കണ്ടിട്ടില്ല..  വൈകുന്നേരത്തെ നടത്തത്തിനിടയില്‍  വെറുതെ ഞാന്‍  ആവീടുകളുടെ  ഒന്നാം നിലയിലേക്ക് ആകാമ്ക്ഷയൊടെ
കണ്ണയക്കും. യുവ മിഥുനങ്ങളെയോ അല്ലെങ്കില്‍ വൃദ്ധ ദമ്പതികളെയോ
പരീക്ഷക്കു ശല്യവുമില്ലാതെ പഠിക്കുന്ന ഒരുകൊച്ചു പെണ്‍കുട്ടി  പോലും ആ  ബാല്‍ കണി    ‍കണികളില്‍ ഉണ്ടായിരുന്നില്ല, ഏകാന്തമായ ആചാരുപടികളിലിരുന്നു ദൂരെ ദൂരെ കണ്ണയക്കുന്ന നിറയെ മുല്ലപ്പൂകള്‍ ചൂടിയ ഒരുയുവതി, അല്ലെങ്കില്‍, മാക്സി അണിഞ്ഞു തലമറച്ച കുടുംബിനി.....     ഒരിക്കലും അങ്ങിനെ ആരേയും കണ്ടതായി എന്‍റെ ഓര്‍മ കളില്‍ഇല്ല .
ആര്‍കും വേണ്ടാത്ത നിര്‍ജീവമായ ആ ബാല്‍കണികള്‍   . വെയിലിലും മഴയിലും    പ്രവാസിയുടെ ഹൃദയങ്ങള്‍ പോലെ  വിണ്ടുകീറിയും പൂപ്പല്‍ പിടിച്ചും എന്നോ വരുന്ന ഉടസ്ഥരേയും കാത്തിരുന്നു..
ഇരുപതുവര്‍ഷത്തെ  മടുപ്പിക്കുന്ന പ്രവാസം ...  ഓര്‍കാന്‍ 
ഒരിക്കലും ഇഷ്ടപെടാത്ത  ദിവസങ്ങള്‍ ‍ മാസങ്ങള്‍, വര്‍ഷങ്ങള്‍, എല്ലാംകഴിഞ്ഞു, ഒടുവില്‍ ഒരു മടക്കയാത്ര...
അതെനിക്ക് എറേ പ്രതീക്ഷനല്‍കിയിരുന്നു .
ഇനിഅലാറം കേട്ടുണരെണ്ട, ബാത്ത്റൂമിന് മുന്‍പില്‍ ക്യൂനില്‍കേണ്ട ,
ചായക്കു വേണ്ടി ടീ  ബോയ്‌യുടെ വിളറിയ മുഖം കാണേണ്ട. ഒടുങ്ങാത്ത ഫോണുകളുടെ  മണി യടി കള്‍... ,ഷിപ്പിങ്ങിന്‍റെ   തിരക്കേറിയ ദിവസങ്ങള്‍,  മറുപടിക്കായി കാത്തിരിക്കുന്ന ഇ മെയിലുകള്‍, ടെസ്പാച്ചിംഗ് കാത്തിരിക്കുന്ന ബി. എല്ലുകള്‍   ഒന്നിനെ  കുറിച്ചും  ഇനി  വ്യാകുലപ്പെടേണ്ട
ഒരു റിപ്പോര്‍ട്ടും ഉണ്ടാക്കി ഇനി  മേലേക്ക്  അയക്കേണ്ട,  പണ്ടെങ്ങോ എവിടെയോ മരിച്ച കോഴിയുടെ ചികരി  നാരുകളുള്ള കറിയും റബ്ബര്‍ കുബ്സും കഴിക്കേണ്ട,ഫ്രിഡ്ജിലേ
പഴക്കം ചെന്ന മീന്‍ കറിയുടെ ദുസ്വാദും എത്ര കഴുകികായാലും മാറാത്ത ഉളുമ്പ് മണത്തിനും ഒക്കെ വിട പറഞ്ഞുകൊണ്ട്,  തിരിച്ചു വരവുകള്‍ ഒരു  ആഘോഷ മാക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ഒരുപാട് പുസ്തകങ്ങള്‍  വായിക്കാന്‍  ഉണ്ടായിരുന്നു. 
ഓരോ അവധിക്കാലത്തും വാങ്ങിക്കൂട്ടിയ  പുസ്തകങ്ങള്‍ ,  കരപരിലാളനത്തിനായി മണിയറയില്‍  കാത്തിരിക്കുന്ന വധുവിനെ പ്പോലെ, വായിക്കാതെ  ചില്ലലമാരയില്‍  നിരന്നിരിക്കുക്കയാണ് അവയെല്ലാം, അതെല്ലാം  വായിക്കണം , വീടിന്‍റെ ചാരുപടിയില്‍ പിറകില്‍ തലയിണവെച്ച്  അല്പം ചാരിയിരുന്നുള്ള വായന എന്ത് രസമാണ്...
ഇടവേളകളില്‍ അകലെ  ആകാശ നീലിമയിലേക്ക്  നോക്കികൊണ്ട് വെറുതെ ഇരുന്ന ഓരോന്ന്  ചിന്തിച്ചു അങ്ങിനെ...
കല്യാണം കഴിഞ്ഞ ശേഷമുളള അഞ്ചെട്ടു വര്‍ഷങ്ങള്‍, ആ  അവധിക്കാലത്ത്  അവള്‍ പറയും , ഒന്ന്കില്‍ എന്നെ അങ്ങോട്ട്‌ കൂട്ടുകയോ, നിങ്ങള്‍ മതിയാക്കി  വരുകയോ ചെയ്യണം, പിന്ന്ട് രണ്ടും നടക്കില്ലന്നു തോന്നിയപ്പോള്‍ അവള്‍ പറയുന്നത് നിര്‍ത്തി, അപ്പോഴേക്ക് കുട്ടികളുടെ പഠനം , വീടി  ന്‍റെ പണി ഒക്കയായി.....അങ്ങിനെ.... എല്ലാം അവള്‍ക് മനസ്സില്ലായി തുടങ്ങി യിരുന്നു
 അതുകഴിഞ്ഞ് ചില വനിതാ കൂട്ടായ്മകളില്‍   അവളും തിരക്കിലായി...തിരക്കുകളിലും അവള്‍ വേണ്ടതെല്ലാം ചെയ്തു, എല്ലാ
വെക്കേഷനുകളിലും , ചൂടാറാതെ ചായ നേരത്തിനു ഇരിക്കുന്നിടത്ത് എത്തിച്ചു,എപ്പൊഴും അരികില്‍ ഓരോന്ന് പറഞ്ഞും ചിരിച്ചും കളി പറഞ്ഞും  കൊണ്ട് അവള്‍ അടുത്ത് തന്നെ.....  ഓരോവിളിയിലും ,വിളിക്കാതെയും ഓടിയെത്തി , അങ്ങിനെ കൂടെത്തന്നെ..... ...
മഴയത്തും വെയിലത്തും മഞ്ഞത്തും ഞങ്ങള്‍ അവധി      തീരുംവരെ ഒന്നിച്ച്ചിരുന്നും  ഒന്നിച്ചു കിടന്നും ഒക്കെ....  
പൊടിയരിക്കഞ്ഞിയും,  തേങ്ങാചമ്മന്തിയും,ചക്കക്കൂട്ടാനും ,കല്ലുമ്മക്കായും, കപ്പയും മത്തിയും,ചക്കക്കുരു വരട്ടിയതും അവള്‍ എനിക്ക് വേണ്ടി  മാത്രമായി  ഇഷ്ട വിഭവ മൊരുക്കി  , ഇലയടയും, ഇറച്ചി അടയും പഴം നിറച്ചതും,പഴം വാട്ടിയതും,അരിപ്പത്തിരിയും
നെയ്പത്തിരിയും,   എല്ലാം നേരത്തും, നേരം തെറ്റിയ നേരത്തും തീറ്റിച്ചു,  ആ ഒഴിവുകാലങ്ങള്‍ ആഘോഷ മാക്കി. അപ്പോഴൊക്കെ  എനിക്ക് തോന്നി ഞാനില്ലാതെ ഈ വീട്ടില്‍ എന്തോരാഘോഷം....
എങ്കിലും യാത്ര തിരിക്കുമ്പോഴുള്ള ആ വേദന.... ഒരുമാസത്തെ വാഴ്ചക്കും വേഴ്ച്ചക്കും ഒടുവില്‍  ഒരുയാത്ര....    തിരിച്ചെത്തിയാലുടനെ, വീണ്ടും മലയാളത്തനിമയുടെ രാമരാജ് കോട്ടന്‍  മുണ്ടില്‍ നിന്നും ,മടുപ്പിക്കുന്ന എക്സ്ക്യുട്ടീവ്   ഉടയാടകളി ലേക്കുള്ള മടക്കം,പിന്നീടു
ശിഫാ അല്‍ജസീറയില്‍  പോയൊരു ചെക്ക്‌അപ്പ്, കൊളസ്ട്രോള്‍ അതിന്‍റെ നാട്ടുച്ച യിലായിരിക്കും..
പിന്നീടു    കുബ്സും സാലഡും, ഉണക്ക ചപ്പാത്തിയും,വെജിറ്റബിള്‍ കറിയും വ്യാഴാഴ്ച കളിലെ   പുറംതീറ്റയും ഒക്കെയായി അങ്ങിനെ.... ‌ എല്ലാം സഹിച്ചു മനസ്സു   പാറയായി. ഇനി വയ്യ തിരിച്ചു പോക്ക് തന്നെ.......
മെഡിസിനും.ഇഞ്ചീ നിയരിങ്ങിനും പഠിക്കുന്ന
കുട്ടികള്‍ രണ്ടും ഹോസ്റ്റലില്‍,  അവളും ഒരുഅകന്ന ബന്ധുവായ സ്ത്രീ  കൂട്ടിനു മായി  തനിച്ചു കഴിയുമ്പോള്‍  എന്‍റെ തിരിച്ചുവരവ്‌ അവളില്‍ എറേ സന്തോഷം പകരാ തിരിക്കില്ല
ഒടുവിലെ എല്ലാ  മടക്ക  രാത്രികളിലും  നിറകണ്ണു കളോടെ എന്‍റെ നെഞ്ചില്‍ ചേര്‍ന്ന്കിടന്നു..  ഞാന്‍ ആ  നീണ്ട മുടികളില്‍  പതുക്കെ തലോടിക്കൊണ്ട് അങ്ങിനെ ,,,,,അപ്പോള്‍
അവള്‍ കരയുകയായിര്‍ക്കും, ജനല്‍ചില്ലുകള്‍ ക്കുപുറത്തു അപ്പോള്‍ മഴ തിമര്‍ത്തുപെയ്തു, ചരല്‍ കല്ലുകള്‍ വാരി എറിയുന്നത് പോലെ   , പുതുമഴയുടെ   കുളിര്‍കാറ്റില്‍ നഞ്ഞ
മണ്ണി ന്‍റെ   മണം...ചുണ്ടത്തു കണ്ണീരി ന്‍റെ ഉപ്പുരസം  
യാത്രപറയാന്‍നേരം തുടുത്ത കവിളിലൂടെ കണ്ണീര്‍ പൊഴിച്ച്  അവള്‍  നില്‍ കുകയാവും,  എന്തോ പറയാന്‍ ബാക്കി വെച്ചത് പോലെ ,  അങ്ങിനെ...
അതിനെല്ലാംഇനി വിട..
തിരുച്ചുപോകാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ വല്ലാത്ത ഒരു ആധി...മനസ്സില്‍ പടര്‍ന്നു  ,എങ്കിലും   മനസ്സില്‍ നിറയെ സന്തോഷം..
പൂക്കള്‍ വിരിഞ്ഞു നില്‍കുന്ന മുറ്റത്തെ ചെടികളെ തഴുകി തലോടിവരുന്ന, നേരിയ   കാറ്റില്‍ സിറ്റ് ഔട്ടില്‍ നേരത്തെ പണിതുവെച്ച ഈസി ചെയറില്‍ ഇരുന്നുകൊണ്ട് കാലത്ത്
കട്ടന്‍ ചായയോടൊപ്പം പത്രം വായിക്കണം.   പാതയോരത്തൂടെ മുണ്ടും മടക്കിക്കുത്തി , വൈകുന്നേരത്തെ നടത്തം , ‍ നിലാവുള്ള രാത്രികളില്‍ അവളോടൊപ്പം ആ ബാല്‍കണിയില്‍ വെറുതെ   അങ്ങിനെ ഇരുന്നു...തനിക്കിഷ്ടപ്പെട്ട ഉമ്പായിയുടെ
ഇമ്പമേറിയ ഗസലുകള്‍ പതുക്കെ യങ്ങിനെ  കേട്ട് അവളെ ചേര്‍ത്തണച്ച്‌ അങ്ങിനെ ...  "നിലാവേ....കണ്ടുവോ രാഗവതിയാം എന്‍പ്രയേസിയെ...."        മനസ്സിലൂടെ ആഗ്രഹങ്ങളുടെ ഘോഷയാത്രകള്‍ തുടങ്ങിക്കഴിഞ്ഞിരന്നു......
തിരിച്ചു പോക്കിനുള്ള മെസ്സേജ് അയച്ചു കഴിഞ്ഞു.ഇന്റ്റെര്‍ കോമിലൂടെ ബോസ് വിളിച്ചു
അദേഹത്തിനു വിശ്വാസമായില്ല
," മിസ്റ്റര്‍ അബ്ദുന്നാസര്‍  ഇറ്റ്സ് സര്‍ പ്രൈസ്‌  "ആര്‍ യു സീരിയെസ്?
, വൈ ,വാട്ട്‌ ഹാ പ്പെ  ണ്ട് 
എല്ലാം ഒന്നിച്ചായിരുന്നു     ബോസ്‌ എന്നതിലുപരി നല്ല ഒരു സുഹൃത്തായിരുന്നു അദ്ദേഹം.
ക്യാബിനില്‍ നിന്നു ഇറങ്ങാന്‍ നേരം അദ്ദേഹം വീണ്ടും പറഞ്ഞു
ഒന്നുകൂടി ആലോചിക്കൂ.....തിരിച്ചു സീറ്റില്‍ വന്നിരുന്നു
സഹപ്രവര്‍ത്തകരെല്ലാം അറിഞ്ഞു , പലരും പറഞ്ഞു 'വേണ്ട കേട്ടോ, നല്ലോണം ആലോചിക്കൂ
ആദ്യത്തെ ആവേശത്തിന് തോന്നുന്നതാ....പിന്നെ എല്ലാം പതുക്കെ മടുക്കും ...
എങ്കിലും എന്‍റെ മനസ്സു അപ്പോഴും അകലെ യായിരുന്നു ,കുംഭമാസ ചൂടില്‍ കത്തിയെരിയുന്ന
ഉഷ്ണ ക്കാറ്റി ന്‍റെ  ചൂളം വിളികളോ സൂര്യതാപത്തി ന്‍റെ വടുക്കള്‍ സൃഷ്ടിച്ച മേനികളോ ഒന്നും എന്നില്‍ നടുക്കമുളവാക്കിയില്ല.തുലാമഴയുടെ താരാട്ടും വൃക്ഷിക ക്കുളിരണിഞ്ഞ  പ്രഭാതത്തിലെ ഇളം തെന്നലിനോടൊപ്പം ഒഴുകിവരുന്ന നറുമണവും എന്നെ കാത്തിരിക്കുന്നുണ്ടാവും..എന്‍റെ  ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും, അറിഞ്ഞു എന്നെ കാത്ത്തിരിക്കുന്നവളുടെ അരികിലേക്ക് ഓടിയണയാനുള്ള തിടുക്കം , ‍
സുഹൃത്ത്‌  പ്രവീണി ന്‍റെ കൂടെ വ്യാഴംരാത്രി യുള്ള   പുറം തീറ്റയില്‍ എന്‍റെ തീരുമാനം...മനസ്സിലെ മോഹങ്ങള്‍,സ്വപ്‌നങ്ങള്‍  എല്ലാം പുറത്ത് കുടഞ്ഞിട്ടു  ..     നിങ്ങള്‍... ഇത്രപെട്ടന്നോ.... . ഇങ്ങിനെ ഒരു തീരുമാനം ... ഏതായാലും ഇപ്പഴു വേണ്ട.....
കഴിഞ്ഞ ഇരുപതു വര്‍ഷം വളരെ ചുരുങ്ങിയ ഇടവേളകളില്‍ മാത്രം നിങ്ങള്‍ കുടുംബത്തോടൊപ്പം കഴിഞ്ഞുകാണും...ഇനിയിപ്പോള്‍ തിരിച്ചുപോയാല്‍ ആദ്യത്തെ ഒന്നുരണ്ടുമാസം ഉത്സവമായിരിക്കും, അതുകഴിഞ്ഞ് താനേ അതിന്‍റെ കൊടിയിറങ്ങും,അവളുടെ ദിനചര്യകളില്‍ കുട്ടികളുടെ ദിനചര്യകളില്‍ എല്ലാം നിങ്ങള്‍ കയറി ഇടപെടും , നിങ്ങള്‍ പതുക്കെ  ഭരിക്കാന്‍ തുടങ്ങും,
ഇതുവരെ തനിച്ചുഭരിച്ച നിങ്ങളുടെ കുടുംബത്തിനു കൂട്ടുകക്ഷിഭരണം അസഹഅനീയമായിരിക്കും, അത് അസ്വാരസ്യങ്ങള്‍ക്കിടയാക്കും, അവധിക്കാലത്തുള്ള ആ സ്നേഹ പ്രകടനങ്ങള്‍  വെറും പ്രകടനങ്ങള്‍ മാത്രമാ...ഒന്നോ രണ്ടോ മാസമല്ലേ എന്നുകരുതി നമ്മളെ അങ്ങിനെ  സഹിക്കുന്നതാ...
ഇവിടെത്തെ ഓഫിസില്‍  അജ്ഞാപിച്ചും ഭരിച്ചും ശീലിച്ച നമുക്ക് അത്ര പെട്ടന്ന് അവിടെ പൊരുത്ത പെട്ട് പോകാന്‍ പ്രയാസമായിരിക്കും.. ഇവിടെ വേഗതയോടെ നടക്കുന്ന കാര്യങ്ങള്‍  എല്ലാം, അവിടെ  മെല്ലെപ്പോക്കയിരിക്കും, ആല്ലെങ്കില്‍ നാട്ടില്‍ നോല്ലൊരു ജോലിവേണം, മുഴുവന്‍ സമയവും എന്തെങ്കിലും തിരക്കുകളില്‍  മുഴുകി കഴിയണം..
നിങ്ങളുടെ പുതിയ വീടി ന്‍റെ സിറ്റ് ഔട്ടില്‍ ഈസി ചെയറില്‍ വളഞ്ഞു കുത്തിയിരിക്കുമ്പോള്‍ കയറി വരുന്ന മക്കള്‍ ഈപുരാവസ്തു  ഇനിയും  അകത്തു വെച്ചൂടെ എന്ന് ചോദിക്കുന്ന കാലമാ...
ഇവിടെ ഇങ്ങിനെ കഴിഞ്ഞു,...വല്ലപ്പോഴും ഒരു അഥിതിയായി ചെല്ലുമ്പോഴുള്ള സുഖം ഒന്ന് വേറെയാ,....
മറ്റാര്‍ക്കും കിട്ടാത്ത ഒന്നുണ്ട് പ്രവാസിക്ക്,  "ഓരോ അവധി ക്കാലവുംഓരോ  മധുവിധു രാവുകളാണ്''
എല്ലാം കേട്ടു  കനം തൂങ്ങുന്ന മൌനം പേറി അങ്ങിനെ ഞാന്‍  ‍ഇരുന്നു ,
പ്രവീണ്‍ പിന്നെയും,പിന്നെയും പറഞ്ഞു കൊണ്ടേയിരുന്നു........