മഞ്ഞവെയില്‍ മരണങ്ങള്‍ :ബെന്യാമിന്‍.. ഒട്ടേറെ അവാര്‍ഡുകളും വായനക്കാരുടെ പ്രശംസകളും നേടിയ ആടുജീവിതം എന്ന നോവലിന് ശേഷം ബെന്യാമിന്‍ അദ്ദേഹത്തിന്റെ പുതിയ മഞ്ഞ വെയില്‍ മരണങ്ങള്‍ എന്ന നോവലുമായി വന്നിരിക്കയാണ്.. , ഒരു ക്രൈം ത്രില്ലര്‍ പോലെ നമുക്ക് ഇത് വായിച്ചു പോകാം, ആടുജീവിതം എന്ന നോവല്‍ കൊണ്ടു മലയാള സാഹിത്യത്തില്‍ വേരുറപ്പിച്ച അദ്ദേഹത്തിന്റെ എഴുതാനുള്ള കഴിവും വായനക്കാരെ ഒട്ടും ബോറടിപ്പിക്കാത വായിപ്പിക്കാനുള്ള കഴിവും ഈ നോവലിലും പ്രകടമാണ്! എഴുത്തുകാരനായ ബെന്യാമിനും അദ്ദേഹത്തോടൊപ്പം ജീവിക്കുന്ന സുഹൃത്തുക്കളും കഥാപാത്രമാകുന്ന ഈ നോവല്‍ നമ്മെ നിരാശനാക്കുന്നില്ല! എങ്കിലും പ്രവാസമെന്ന നോവലിലൂടെ മുകുന്ദനും ഫ്രാന്‍സിസ് ഇട്ടിക്കൊരയില്‍ ടി.ഡി. രാമകൃഷ്ണനും സ്വീകരിച്ച അതേ രചനാതന്ത്രങ്ങള്‍ ഇതിലും ബെന്യാമിന്‍ പിന്തുടരുന്നതില്‍ വായനക്കാര്‍ ദോഷം കണ്ടേക്കാം !! ഡീഗോ ഗാര്‍ഷ്യ(?) എന്ന ദ്വീപിലും കേരളത്തിലുമായി നടക്കുന്ന സംഭവ പരമ്പരകളുമാണ് നോവലിന്റെ ഇതിവൃത്തം! ഈ നോവലിലെ കഥ ഓരോ വായനക്കാരനും സ്വകാര്യമായി ആസ്വദിക്കേണ്ടതുകൊണ്ടു അതെക്കുറിച്ച് ഇവിടെ ഒന്നും പരാമര്‍ശിക്കുന്നില്ല! ...
"അച്ചടിച്ച് വരുന്ന എല്ലാ കഥകളും വായിക്കണമെങ്കില്‍ ബാങ്ക് കാരുടെ എ.ടി.എം.പരസ്യം പോലെ ഏഴു ദിവസം ഇരുപത്തിനാല് മണിക്കൂര്‍ മുഴുവന്‍ വേണ്ടി വരും, അതുകൊണ്ട് തലക്കെട്ടിലൂടെ ഒരോട്ട പ്രദക്ഷിണമാണ്.ചിലപ്പോള്‍ കഷ്ടിച്ചോരു പാരഗ്രാഫ് അത്രതന്നെ,ജെയെന്ദ്രന്‍ പറയുമായിരുന്നു , ..ഏതൊരു നോവലിസ്റ്റിനും ഞാന്‍ ആദ്യത്തെ അമ്പതു പേജിന്റെ സൌജന്യം അനുവദിച്ചിട്ടുണ്ട്, അതിനപ്പുറത്തേക്ക് എന്നെ കൊണ്ടു പോകേണ്ടത് എഴുത്തുകാരന്റെ കടമയാണ് ആ സാഹചര്യം ഒക്കെ പോയിരിക്കുന്നു, ആദ്യത്തെ അഞ്ചു പെജിനുള്ളില്‍ ശ്രദ്ധ പറ്റാനായില്ലെങ്കില്‍ പിന്നൊരു വായനക്കാരനെ നേടുക അസാധ്യം എനിക്ക്തോന്നുന്നത്" ഈ നോവലില്‍ അന്ത്രപ്പേര്‍ എന്ന കഥാപാത്രം പറയുന്ന താണ് മുകളിലുദ്ദരിച്ച വരികള്‍!എല്ലാ എഴുത്ത് കാര്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ് ഇത്.. ഈ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിവുള്ള കേരളത്തിലെ എഴുത്തുകാരുടെ മുന്‍നിരയില്‍ മുകുന്ദനും പുനത്തില്‍ കുഞ്ഞബ്ദുളളയും മാത്രമേയുള്ളൂ..

ഈ വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദി..
ReplyDeleteപുസ്തകത്തെ പറ്റി അല്പം കൂടെ പറയാമായിരുന്നു എന്ന് തോന്നി. ഡീഗോ ഗാര്‍ഷ്യക്ക് ശേഷം ഒരു ചോദ്യചിഹ്നം കണ്ടു. പുസ്തകത്തിന്റെ വായന സമയത്ത് എനിക്കും അത്തരത്തില്‍ ഒരു സ്ഥലമുണ്ടോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷെ അത്തരമൊരു സ്ഥലമുണ്ടെന്ന് ഇപ്പോള്‍ ബോധ്യമുണ്ട്. പുസ്തകത്തെ പറ്റി ഞാന്‍ ഒരു പരിചയം എഴുതിയിരുന്നു. സമയം പോലെ നോക്കുക.
ReplyDelete“നീ ഡീഗോ ഗാർഷ്യയിൽ പോയിട്ടുണ്ടോ ? “
ReplyDelete“നീയെന്താ ‘മഞ്ഞവെയിൽ മരണങ്ങൾ‘ വായിച്ചോ ?”
“വായിച്ചു, സംഭവം കൊള്ളാട്ടോ.പിടിച്ചിരുത്തി വായിപ്പിച്ചു എന്നതാണ് സത്യം.“
“ഞാൻ വായിച്ചുതുടങ്ങിയതേയുള്ളൂ.....”
തിരുവനന്തപുരത്തുനിന്നും വിളിച്ച സുഹൃത്തുമായുള്ള സംഭാഷണം പിന്നേം നീണ്ടുപോയി. പുസ്തകം വായിച്ച് തീർന്നയുടനെ കഥാകാരനെ വിളിച്ച് സുഹൃത്ത് എന്നോട് ചോദിച്ച ചോദ്യം തൊടുത്തു.
“ബന്യാമിൻ ഡീഗോ ഗാർഷ്യയിൽ പോയിട്ടുണ്ടോ ?”
“ഇല്ല. ഡീഗോ ഗാർഷ്യയിൽ പോകുന്നത് അത്ര എളുപ്പമല്ല.”
ആ സംസാരവും ഒരുപാട് നീണ്ടുപോയി.
പുസ്തകം വായിച്ച് തീരുന്നതോടെ ഡീഗോ ഗാർഷ്യയോട് വായനക്കാർക്ക് ആർക്കും ഒരു താൽപ്പര്യം ജനിച്ചെന്ന് വരും. ഒന്ന് പോകണമെന്ന് തോന്നും, ആ ആർക്കിപ്പലാഗോയിലേക്ക്. നേരിട്ട് പോകാതെയും കാണാതെയും എഴുതിയതാണെന്ന് ഒരാളും പറയില്ല. ബന്യാമിൻ നല്ലൊരു പഠനം തന്നെ നടത്തിയിട്ടുണ്ട് ഡീഗോ ഗാർഷ്യയെപ്പറ്റിയും നോവലിലെ മറ്റ് സ്ഥലങ്ങളെപ്പറ്റിയുമൊക്കെ. എനിക്കിത്രയേ പറയാൻ അറിയൂ.
ഒരു മുന്നറിയിപ്പ് :- വായിച്ച് തുടങ്ങിയവരിൽ പലർക്കും താഴെ വെക്കാൻ പറ്റിയിട്ടില്ല. അതുകൊണ്ട് നല്ലവണ്ണം സമയം ഉള്ളവർ മാത്രം വായന തുടങ്ങിയാൽ മതി. അല്ലെങ്കിൽ മറ്റ് കാര്യങ്ങൾ അവതാളത്തിൽ ആയതുതന്നെ.