Sunday, October 24, 2010

ആദ്യമായി സെക്രട്ടറി യുടെ സ്വാഗത ഭാഷണം

ആദ്യമായി സെക്രട്ടറി യുടെ സ്വാഗത ഭാഷണം 
എത്രയും ബഹുമാനപ്പെട്ട അധ്യക്ഷനും മറ്റു വേദിയിലിരിക്കുന്ന  എല്ലാവര്‍ക്കും ശേഷം  സഭാവാസികള്‍കും എന്‍റെ ഹൃദയം നിറഞ്ഞ സ്വാഗതം 
സാഹിത്യ സമാജം എന്ന ബ്ലോഗിന്‍റെ ആജീവനാന്ത സെക്രട്ടറി യായി ഞാന്‍ എന്നെ തിരഞ്ഞെടുത്ത വിവരം സന്തോഷ പുരസ്സരം ഉണര്ത്ത്കയാണ് , 
സാഹിത്യ സമാജം എന്ന ബ്ലോഗിനെ കുറിച്ച് ഞാന്‍ രണ്ടുവാക്ക് പറയാന്‍ ആഗ്രഹിക്കുന്നു 
ബ്ലോഗ്‌ എന്‍റെ പേരിലാണെങ്കിലും ഇതിലെ സൃഷ്ടികള്‍ എന്‍റെ തായിരിക്കരുത് എന്ന്  ഞാന്‍ ആഗ്രഹിക്കുന്നു ,പത്രങ്ങളിലോ ,വാരികകളിലോ  പ്രസിദ്ധീകരിക്കാത്ത സൃഷ്ടികള്‍ ഇതില്‍ ഉണ്ടായിരിക്കുന്നതല്ല , മലയാള ഭാഷയില്‍ ഇറങ്ങുന്ന പുതിയ പുസ്തകങ്ങളെ കുറിച്ചും  വാരികകളിലും പത്രങ്ങളിലും പ്രസിദ്ധീകരിക്കുന്ന കഥകളെ കുറിച്ചും കവിതകളെ കുറിച്ചും  പരിചയ പ്പെടുത്താനും അഭിപ്രയം സ്വരൂപിക്കാനും ഒരു വേദിയായിരിക്കും സാഹിത്യ സാമാജം, കൂടെ സാഹിത്യത്തിലെ  എല്ലാവിധ പുത്തന്‍ വാര്‍ത്തകളും ഉള്‍പെടുത്താന്‍ ശ്രമിക്കും . പതിവ് ബ്ലോഗു രീതികള്‍  സ്വന്തം സ്രഷ്ടികള്‍ കത്രിക വെക്കാതെ മാലോകര്‍കുമുന്നില്‍ തുറന്നിടുകയാണല്ലോ, ആ പതിവു  രീതികള്‍ പൂര്‍ണമായി ഈ ബ്ലോഗില്‍ ഒഴിവാക്കണ മെന്നാണ് എന്‍റെ ആഗ്രഹം ,ഇത് അക്ഷര സ്നേഹികള്‍ക് പ്രത്യേകിച്ച് മലയാള ഭാഷാ സ്നേഹികള്‍ക് മുന്നില്‍  ഞാന്‍ സമര്‍പിക്കുന്നു , എല്ലാവരുടെയം വിലയേറിയ സഹായ സഹകരണം പ്രതീക്ഷിക്കുന്നു , എല്ലാ ആഴ്ചകിളിലും നമുക്ക് സംവാദിക്കാം
നന്ദി, 
അബ്ദുല്ല മുക്കണ്ണി 
23 /10 /2010

1 comment: